സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍ അടിയന്തിരമായി ഇളവ് വരുത്താന്‍ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില്‍പ്പന വില വര്‍ദ്ധിച്ച സമയത്താണ് ഈ നീക്കം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപയുടെ കുത്തനെ വര്‍ധിച്ച് അഖിലേന്ത്യാ തലത്തില്‍ ചില്ലറ വില കിലോയ്ക്ക് 51.95 രൂപയായി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു. ഇപ്പോഴത്തെ വില ഇതിനെക്കാള്‍ 12.13 ശതമാനം കൂടുതലാണ്.രാജ്യത്ത് കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വ്യാപാരികളുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണുകള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..
ശുചീകരിക്കാതെയും അനുമതിയില്ലാതെയും ഇറക്കുമതി ചെയ്ത ഉള്ളിയുടെ ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അവ ശുചീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.വിലവര്‍ധന മുന്‍കൂട്ടി കണ്ട് സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha