പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത് 25ന്...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത് 25ന് നടക്കും. മന് കി ബാത്തിലേക്ക് 23 വരെ പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ നല്‍കാം. സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകുന്ന ആശയങ്ങളും പൊതുസമൂഹത്തിന് പ്രചോദനം നല്കുന്ന വ്യക്തി ജീവിതങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കാമെന്ന് മോദി നേരത്തെ അറിയിച്ചിരുന്നു. ടോള്‍ ഫ്രീ നമ്ബരായ 1800-11-7800 ലേക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്തും ആശയങ്ങള്‍ കൈമാറാം. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമന്ത്രി മന് കി ബാത്തില്‍ സംസാരിക്കുക.
നമോ ആപ്പിലൂടെയും mygov.in വെബ് സൈറ്റിലൂടെയും ആശയങ്ങള്‍ നല്‍കാം. 25ന് രാവിലെ 11 മണിക്കാണ് മന് കി ബാത്ത്. മന് കി ബാത്തിന്റെ 70ാം എപ്പിസോഡ് ആണിത്. പൊതു വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കാന്‍ ലക്ഷ്യമിട്ട് 2014 ഒക്ടോബര്‍ മൂന്നിനാണ് പരിപാടി തുടങ്ങിയത്.
"
https://www.facebook.com/Malayalivartha