തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറില്‍
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറിലെത്തും. രോഹ്താസ് ജില്ലയിലെ ദെഹ്രി, ഭഗല്‍പുര്‍, ഗയ എന്നിവിടങ്ങളില്‍ മൂന്നു റാലികളിലാണ് മോദി പ്രസംഗിക്കുക. അടുത്ത മാസം 3ന് ഛപ്ര, കിഴക്കന്‍ ചമ്ബാരന്‍, പടിഞ്ഞാറന്‍ ചമ്ബാരന്‍, സമസ്തിപൂര്‍, സഹസ്ര, അരാരിയ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളിലും അദ്ദേഹം പങ്കെടുക്കും.
ദെഹ്രിയിലും ഭഗല്പുരിലും മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിടുമെന്നു ബിജെപി നേതൃത്വം അറിയിച്ചു.
ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്.എല്ലാ പ്രമുഖ പാര്‍ട്ടികളും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടുണ്ട്.നവംബര്‍ 10നാണ് ഫലം പ്രഖ്യാപിക്കുക.
"
https://www.facebook.com/Malayalivartha