മനുസ്മൃതി നിരോധിക്കണം; പ്രതിഷേധിച്ച തമിഴ്നാട് എം.പിക്കെതിരെ കേസ്; കേസ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന്; വി.സി.കെ നേതാവിന് പിന്തുണയുമായി ഡി.എം.കെ; എം.പിയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതെന്ന് ബി.ജെ.പി
മനുസ്മൃതി നിരോധിക്കണമെന്നന്ന ആവശ്യം ഉന്നയിച്ച് സമരം ചെയ്ത എം.പിക്കെതിരെ കേസ്. ലോക്സഭ എംപിയും വി.സി.കെ നേതാവുമായ തിരുമാളവവനെതിരെയാണ് തമിഴ്നാട് പോലീസ് കേസെടുത്തു. ബിജെപി തമിഴ്നാട് ഘടകത്തിന്റെ പരാതിയിലാണ് ചെന്നൈ പോലീസ് കേസെടുത്തത്. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്റെ പ്രസംഗം. സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
എന്നാല്‍ തിരുമാവളവനെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്ബു ആരോപിച്ചു.
നേരത്തെ തിരുവള്ളുവര്‍ പ്രതിമകള്‍ കാവി നിറം പുശിയത് തമിഴ്നാട്ടില്‍ ബി.ജെ.പിയും ഡി.എം.കെ ഉള്‍പ്പെടെയുള്ള തമിഴ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തമിഴ്നാട്ടിലെ നിരവധി തിരുവള്ളുവര്‍ പ്രതിമകള്‍ ഇത്തരത്തില്‍ കാവി നിറം പൂശിയും അപമാനിച്ചിരുന്നു. തമിഴ് തത്വചിന്തകന്‍ തിരുവള്ളുവരെ കാവിവല്ക്കരിച്ചുള്ള ചിത്രം പങ്കുവെച്ച ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. തമിഴ്നാട് ബിജെപി ഘടകം കാവിയും രുദ്രാക്ഷവും അണിഞ്ഞുള്ള തിരുവള്ളുവരുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായത്. ദൈവത്തെ അപകീര്‍ത്തിപ്പെടുത്തി വിശ്വാസികളില്‍ നിന്ന് രോഷം നേടുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എന്താണ് എന്ന തിരുവള്ളുവരുടെ തിരുക്കുറള്‍ പങ്കുവെച്ചാണ് ബിജെപിയുടെ ട്വീറ്റ്.
ഡിഎംകെയും കമ്മ്യൂണിസ്റ്റും അവരുടെ മാധ്യമങ്ങളും ഇത് തിരുവള്ളുവരുടെ വാക്കുകളാണെന്ന് മനസിലാക്കണമെന്നും ബിജെപി കുറിച്ചിരുന്നു. തിരുവള്ളുവരെ കാവിവത്കരിച്ചു, തിരുക്കുറളിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായത്. ഇതിനിടെയാണ് മനുസ്മൃതി വിവാദവും തമിഴ്നാട്ടില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും ഡി.എം.കെയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
https://www.facebook.com/Malayalivartha