ബീഹാറില്‍ വിധിയെഴുത്ത് ... ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം... 71 നിയമസഭാ മണ്ഡലങ്ങളില്‍ പോളിങ് തുടങ്ങി.... രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്, ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍
ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 71 സീറ്റുകളിലാണ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പ്രത്യേക കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ആദ്യ നിയമസഭ വോട്ടെടുപ്പിനാണ് തുടക്കമാകുന്നത്. രണ്ട് കോടി 15 ലക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ 1066 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. 71 മണ്ഡലങ്ങളില്‍ 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 ആകെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. അതില്‍ 114 പേര് വനിതാ സ്ഥാനാര്‍ഥികളാണ്.
എന്‍ഡിഎ സര്‍ക്കാരിലെ 6 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ജനം ഈ അസാധാരണ സാഹചര്യത്തില്‍ എങ്ങനെ വോട്ടു ചെയ്യും എന്നതും ഫലനിര്‍ണ്ണയത്തില്‍ പ്രധാനമാണ്.
എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകള്ജെഡി(യു) - 35,ബിജെപി 29,ഹിന്ദുസ്ഥാനി അവാം മോര്‍ച്ച - 06,വികാസ്ശീല് ഇന്സാന് പാര്‍ട്ടി - 01
മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്ആര്ജെഡി 42,കോണ്‍ഗ്രസ് 21,സിപിഐ (എം.എല്‍) 08,ചിരാഗ് പാസ്വാന്റെ എല്‍ജെപി - 41,രാഷ്ട്രീയ ലോക് സമതാപാര്‍ട്ടി - 40
https://www.facebook.com/Malayalivartha