Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

മോദി ഇങ്ങോട്ട് വരട്ടെ,എത്ര സീറ്റുകള്‍ നേടുമെന്ന് കാണാം; പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി

26 NOVEMBER 2020 08:15 PM IST
മലയാളി വാര്‍ത്ത

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി.മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് ഒവൈസിയുടെ വെല്ലുവിളി. മോദി ഇങ്ങോട്ട് വരട്ടെ എന്നും ബി.ജെ.പി എത്ര സീറ്റുകള്‍ നേടുമെന്ന് കാണാമെന്നും ഒവൈസിപറഞ്ഞു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി മോദി ഹൈദരാബാദിലേക്ക് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

ഹൈദരാബാദ് 'നുഴഞ്ഞുകയറ്റക്കാരുടെ നഗരമായി മാറിയെന്ന്' ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവര്‍ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ കയറികൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മോദിയും അമിത് ഷായും ആണെന്ന് ആണെന്നാണ് ഒവൈസിയുടെ വിമര്‍ശിച്ചത്. താന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും ഇവിടെ കണ്ടിട്ടില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുടെ മതില്‍ തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

'നിങ്ങള്‍ നരേന്ദ്ര മോദിയെ ഈ നഗരത്തിലേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്. നിങ്ങള്‍ അദ്ദേഹത്തിന്റെ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളൂ. ഇവിടെ എത്ര സീറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് നമുക്ക് കാണാം. ഇത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍(ബി.ജെ.പി) വികസനത്തെ കുറിച്ച്‌ സംസാരിക്കില്ല.'-ഒവൈസി പറയുന്നു..

'ഹൈദരാബാദ് ഇപ്പോള്‍ തന്നെ വികസിതമായ നഗരമാണ്. നിരവധി ബഹുരാഷ്ട്ര കമ്ബനികള്‍ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. പക്ഷെ ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തകര്‍ത്തുകൊണ്ട് അതൊക്കെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിക്ക് വേണ്ടത്.'- ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഹൈദരാബാദില്‍ ബി.ജെ.പി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ സാഹചര്യത്തിലാണ് ഒവൈസിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

മുന്‍പെങ്ങും കാണാത്ത വിധത്തില്‍, പാര്‍ട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളെ ഒരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അണിനിരത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്.

കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു. ബി.ജെ.പി ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (13 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (26 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (41 minutes ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (1 hour ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (1 hour ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (1 hour ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (2 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (3 hours ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (4 hours ago)

Malayali Vartha Recommends