എല്ലാം നുണ... ബോഫോഴ്‌സ് അഴിമതി മാധ്യമസൃഷ്ടി മാത്രമാണെന്ന് രാഷ്ട്രപതി

ബോഫോഴ്‌സ് ഇടപാട് അഴിമതിയാണെന്നു ഒരു ഇന്ത്യന്‍ കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മാധ്യമസൃഷ്ടി മാത്രമായിരുന്നു ബോഫോഴ്‌സ് ഇടപാടില്‍ സംഭവച്ചിച്ചതെന്നും ഒരു സ്വീഡിഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി അടുത്തദിവസം സ്വീഡന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. ബോഫോഴ്‌സ് ഇടപാടിനുശേഷം ദീര്‍ഘകാലം താനായിരുന്നു പ്രതിരോധമന്ത്രി.
അന്നുണ്ടായിരുന്ന സേന തലവന്‍മാരെല്ലാം ബോഫോഴ്‌സ് ഇടപാട് മികച്ചതാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇന്ന് ഈ നിമിഷം വരെ ഇന്ത്യന്‍ സൈന്യം ബോഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിക്കുന്നു. 1986ലാണ് സ്വീഡിഷ് ആയുധനിര്‍മാണ കമ്പനിയായ ബോഫോഴ്‌സിന്റെ 155 എംഎം പീരങ്കികള്‍ സ്വന്തമാക്കിയത്. സ്വീഡന്‍ സന്ദര്‍ശനത്തിനായി അടുത്തദിവസം യാത്രതിരിക്കാനിരിക്കെ പ്രണാബ് മുഖര്‍ജിയുടെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























