കനത്ത ചൂട് രാജ്യത്ത് മരിച്ചവരുടെ എണ്ണം 750 കടന്നു

കത്തുന്ന ചൂടില്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും മാത്രമായി മരിച്ചവരുടെ എണ്ണം 750 കടന്നു.സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ ചെറിയ മഴ കിട്ടിയേക്കാമെങ്കിലും അത്യുഷ്ണം ഒരാഴ്ചകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 30വരെ ചൂടിനു ശമനമുണ്ടാവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് തെലങ്കാന മേഖലയില്‍ രേഖപ്പെടുത്തിയത്. മെയ് 30വരെ ചൂടിനു ശമനമുണ്ടാവില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ചില പ്രദേശങ്ങളില്‍ ചൂട് 48 ഡിഗ്രിയോടടുത്തു.രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ ഞായറാഴ്ച ചൂട് 46.5 ഡിഗ്രിയിലെത്തിയിരുന്നു. ഉഷ്ണവാതം(ഹീറ്റ് വേവ്) ആന്ധ്രയിലും തെലങ്കാനയിലും ശക്തമായി തുടരുകയാണ്. ആന്ധ്രയില്‍ 333പേരും തെലങ്കാനയില്‍ 199പേരും മരിച്ചെന്നാണ് തിങ്കളാഴ്ച ഔദ്യോഗികവൃത്തങ്ങളറിയിച്ചത്.എന്നാല്‍ മരിച്ചവരില്‍ 551 പേര്‍ മരിച്ചത് ആന്ധ്രയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























