മന്‍മോഹന്‍സിംഗ് ഭീഷണിപ്പെടുത്തിയതായി മുന്‍ ട്രായ്‌മേധാവി, സഹകരിച്ചില്ലെങ്കില്‍ ഫലം അനുഭവിക്കുമെന്ന് മുന്‍പ്രധാനമന്ത്രി ഭീഷണിപ്പെടുത്തി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെലികോം അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ പ്രദീപ് ബായിജല്‍. 2 ജി ടെലികോം ലൈസന്‍സുകളുമായി സഹകരിച്ചില്ലെങ്കില്‍ ഫലം അനുഭവിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞതായി ബായിജല്‍ വെളിപ്പെടുത്തി. \'ദ കംപ്ലീറ്റ് സ്‌റ്റോറി ഒഫ് ഇന്ത്യന്‍ റിഫോംസ്: 2ജി, പവര്‍ ആന്‍ഡ് െ്രെപവറ്റ് എന്റര്‍പ്രൈസ്എ പ്രാക്റ്റീഷ്‌ണേഴ്‌സ് ഡയറി\' എന്ന പുസ്തകത്തിലാണ് ബായിജല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2 ജി അന്വേഷണവുമായി ബന്ധിപ്പെട്ട് മന്‍മോഹന്‍ സിംഗ് സിബിഐ അന്വേഷണം നേരിടുന്നതിനിടയിലാണ് മുന്‍ ട്രായ് മേധാവിയുടെ വെളിപ്പെടുത്തല്‍.
മന്ത്രിമാരെ അനുസരിക്കണമെന്നും സ്വന്തമായ രീതിയില്‍ മുന്നോട്ട് പോയാല്‍ അത് പ്രശ്‌നങ്ങളില്‍ കൊണ്ട് ചാടിക്കുമെന്നും പറഞ്ഞ മന്‍മോഹന്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹകരിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്ന് സി.ബി.ഐയുടെയും ഭീഷണിയുണ്ടായി. അരുണ്‍ ഷൂരിയെയും രത്തന്‍ ടാറ്റയെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടതായും പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
പറഞ്ഞിട്ടുള്ളതെല്ലാം നൂറുശതമാനം സത്യമാണെന്നും തന്റെ പക്കല്‍ തെളിവുണ്ടെന്നും പ്രദീപ് ബായിജല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍, മന്‍മോഹന്‍ സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2003 മുതല്‍ 2006 വരെയായിരുന്നു ബായിജല്‍ ട്രായ് ചെയര്‍മാനായിരുന്നത്. ഇക്കാലത്ത് വാര്‍ത്താവിതരണ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ യൂണിഫൈഡ് സര്‍വീസ് ലൈസന്‍സിംഗ് പിന്തുടരണമെന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ തീരുമാനം കണക്കിലെടുക്കേണ്ട എന്ന് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ 2007 വരെ മാരന്‍ തീരുമാനമെടുത്തില്ലെന്നും അതാണ് 2 ജി അഴിമതിക്ക് കാരണമായതെന്നും ബായിജല്‍ പുസ്തകത്തില്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























