യുപിഎയുടെ പദ്ധതികള്‍ മോഡി മോഷ്ടിക്കുന്നുവെന്ന് മന്‍മോഹന്‍സിംഗ്

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തി. യു.പി.എ ഗവണ്‍മെന്റിന്റെ പല പദ്ധതികളുടേയും പേരുകള്‍ മോഡി സര്‍ക്കാര്‍ മാറ്റുകയാണെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.എന്‍.എസ്.യു.ഐ ദേശീയ കണ്‍നെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്തുണ്ടായ അഴിമതിയാരോപണങ്ങളെപ്പറ്റി ടെലികോം അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ പ്രദീപ് ബായിജല്‍ മുന്നോട്ട് വച്ച വാദങ്ങള്‍ മന്‍മോഹന്‍ നിഷേധിച്ചു. തന്റേയോ തന്റെ കുടുംബത്തിന്റേയോ ആവശ്യങ്ങള്‍ നിറവേറ്റനായി താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ ഗവണ്‍മെന്റ് അഴിമതി നിറഞ്ഞതാണെന്നാണ് ബി.ജെ.പി കരുതുന്നതെന്നും തങ്ങള്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കി എന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ദുര്‍ബലമായെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























