പറഞ്ഞതെല്ലാം തിരിച്ചെടുത്തോ? മന്‍മോഹന്‍ സിങ് മോഡിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി; വിമര്‍ശനത്തിന് ശേഷമുള്ള ഇവരുടെ കൈകോര്‍ക്കല്‍ സൂപ്പര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡോ.മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തി. മോഡിയുടെ ഔ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മന്‍മോഹന്‍സിങ്ങിനെ കണ്ടുമുട്ടിയതില്‍ താന്‍ സന്തോഷവാനാണെന്നും വളരെ നല്ലൊരു കൂടിക്കാഴ്ചയായിരുന്നുവെന്നും മോഡി ട്വിറ്ററില്‍ രേഖപ്പെടുത്തി. ഇരുവരും പരസ്പരം കൈകൊടുക്കുന്ന ചിത്രവും മോഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുപിഎ സര്‍ക്കാര്‍ അഴിമതി പ്രോല്‍സാഹിപ്പിച്ചിട്ടില്ല. തന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പദം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി അഴിമതിക്കാരനല്ല എന്ന കാര്യം താന്‍ സ്വീകരിക്കുന്നു. അതേസമയം, തന്റെ മന്ത്രിസഭയിലെ മറ്റുള്ള മന്ത്രിമാരും അഴിമതിക്കാരാകാതെ നേക്കേണ്ട ചുമതല പ്രധാനമന്ത്രിക്കാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്‍മോഹന്‍സിങ്ങിന്റെ അഭിപ്രായത്തിന് മറുപടി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























