കടുത്ത ഉഷ്ണക്കാറ്റ് തുടരുന്നു; മരണം 1200 കടന്നു

വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത ഉഷ്ണക്കാറ്റില്‍ 1200ല്‍ അധികം പേര്‍ മരിച്ചു. രണ്ടുദിവസത്തേക്കുകൂടി പൊള്ളുന്ന ചൂടിനു ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം.
തീരമേഖലയില്‍ മൂന്നുദിവസം അത്യുഷ്ണമായിരിക്കുമെന്ന് ഹൈദരാബാദിലെ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണു കൂടുതലാളുകള്‍ മരിച്ചത്. ആന്ധ്രയില്‍ 852പേര്‍ക്കും തെലുങ്കാനയില്‍ 340പേര്‍ക്കും ജീവഹാനി സംഭവിച്ചു. ജില്ലാടിസ്ഥാനത്തില്‍ ആന്ധ്രയിലെ പ്രകാശത്താണ് ഏറ്റവും കൂടുതല്‍ മരണം-202 ആളുകള്‍. ഗുണ്ടൂരില്‍-130, വിശാഖപട്ടണം-112, വിജയനഗരം-78, നെല്ലൂര്‍-74 എന്നിങ്ങനെയാണ് മരണസംഖ്യ.
ഇന്നലെ തെലുങ്കാനയില്‍ 74ഉം ഒഡീഷയില്‍ 43ഉം ഗുജറാത്തില്‍ ഏഴുപേരും മരിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയവയാണ് ഉഷ്ണക്കാറ്റില്‍ വെന്തുരുകുന്ന മറ്റു സംസ്ഥാനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























