മോഡി മന്‍മോഹന്‍ സിംഗിനെ വസതിയിലേക്ക് ക്ഷണിച്ച് സാമ്പത്തിതകരംഗത്ത് ഉപദേശങ്ങള്‍ തേടിയതായി രാഹുല്‍ഗാന്ധിയുടെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വസതിയിലേക്ക് ക്ഷണിച്ച് സാമ്പത്തികരംഗത്ത് ഉപദേശങ്ങള്‍ തേടാനായിരുന്നുവെന്ന് രാഹുല്‍ഗാന്ധിയുടെ പരിഹാസം.
മന്‍മോഹന്‍ സിംഗില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി മണിക്കൂറുകള്‍ നീണ്ടുനിന്ന സാമ്പത്തികശാസ്ത്ര പാഠങ്ങള്‍ തേടിയെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം. കോണ്‍ഗ്രസ് സ്റ്റുഡന്റ്‌സ് വിംഗായ എന്‍.എസ്.യു.ഐയുടെ യോഗത്തിലാണ് രാഹുല്‍ മോഡി-മന്‍മോഹന്‍ കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചത്.
മികച്ച ഭരണം കൈവരിക്കാനും സാമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും അറിയാനാണ് മോഡി മന്‍മോഹനെ വസതിയിലേക്ക് ക്ഷണിച്ചതെന്നുമാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം മന്‍മോഹന്‍സിംഗിന്റെ പ്രസംഗത്തില്‍ നിന്നാണ് രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ച കീഴ്‌പോട്ടാണെന്ന് മോഡി മനസിലാക്കിയത്. അപ്പോള്‍ തന്നെ അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയ മോഡി സംശയങ്ങള്‍ നിവര്‍ത്തിച്ചു. ഒരുപക്ഷെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോഡിക്ക് ഇതുവരെ മനസിലായിരിക്കില്ലന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത തവണ മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിക്കുമ്പോള്‍ ഇതിനെക്കുറിച്ച് താന്‍ ആരായാമെന്നും രാഹുല്‍ പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കി.
കഴിഞ്ഞ ദിവസം മന്‍ മോഹന്‍ സിംഗിനെ മോഡി വിളിച്ചു വരുത്തിയത് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നെന്ന് സിംഗിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























