വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് ക്വട്ടേഷന്‍ സംഘത്തെകൊണ്ട് അഡ്മിനെ വെട്ടി

ന്യജെനറേഷന്‍ കാലത്തെ ന്യൂജെനറേഷന്‍ പ്രശ്‌നങ്ങള്‍. വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് പ്രതികാരമായി ക്വട്ടേഷന്‍ കൊടുത്ത് ഗ്രൂപ് അംഗങ്ങള്‍ അഡ്മിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇന്നലെ മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ഇതിനെതുടര്‍ന്ന് രണ്ടു യുവാക്കള്‍ പൊലീസ് പിടിയിലായി. ആക്രമണത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് അഡ്മിനും വസ്ത്ര വ്യാപാരിയുമായ ബുന്‍ഡി ഖുര്‍സിജ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്ലീല പോസ്റ്റുകള്‍ ഗ്രൂപ്പിലിട്ടതിനെതുടര്‍ന്നാണ് അഡ്മിനായ ബുന്‍ഡി യുവാക്കളെ ഗ്രൂപിന് പുറത്താക്കിയത്.
\'ജയ് ഹോ\' എന്ന പേരിലാണ് ബുന്‍ഡി വാട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചത്. ഇതിലെ മെമ്പര്‍മാരായ അനില്‍ മുഖി, നരേഷ് റൊഹേര എന്നിവരെയാണ് ബുന്‍ഡി കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത്. അശ്ലീല ചുവയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനില്‍ മുഖി, നരേഷ് റൊഹേരയും അനുസരിക്കാതെ അശ്ലീല പോസ്റ്റിങ്ങ് തുടര്‍ന്നിരുന്നു. മറ്റ് അംഗങ്ങളും കൂടി പരാതി നല്‍കിയതോടെയാണ് ബുന്‍ഡി ഇവരെ പുറത്താക്കിയത്.
ബുന്‍ഡിയെ കൊല്ലാനായി ക്വട്ടേഷന്‍ ടീമിനെ ഇരുവരും ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം കടയിലെത്തിയ രണ്ട് വാടക ഗുണ്ടകള്‍ ബുന്‍ഡിയെ ആക്രമിച്ചു. വെട്ടി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ കഠാരകൊണ്ടുള്ള ആക്രമണത്തില്‍ ബുന്‍ഡിക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗുണ്ടകളെ സി.സി.റ്റി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഇതില്‍ നിന്നാണ് ആക്രമണത്തിന് പിന്നില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നും പുറത്താക്കിയതിന്റെ വിദ്വേഷമാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ അനിലിനെയും നരേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























