മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിതിനും അമിതാ ബച്ചനെതിരെയും കേസ്
മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിതിനും അമിതാ ബച്ചനെതിരെയും കേസ്. കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങള്‍ മാഗിയില്‍ അടങ്ങിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ബോളിവുളിലെ സൂപ്പര്‍ താരങ്ങള്‍ വെട്ടിലായത്. എന്നാല്‍, പരസ്യത്തില്‍ അഭിനയിച്ച കാര്യത്തില്‍ നിലപാട് വ്യക്തമാക്കി അമിതാബ് ബച്ചനും മാധുരി ദീക്ഷിതും രംഗത്തെത്തി.
ഒരു പ്രമുഖടെലിവിഷന്‍ ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് അമിതാബ് ബച്ചന് തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു നടനെന്ന നിലയില്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമനടപടികള്‍ നേരിടാനും ഒരുക്കമായിരിക്കണം. മാഗി പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ആ ഉല്‍പ്പന്നത്തിന്റെ എല്ലാ സുരക്ഷയും വിശദമായി പരിശോധിച്ചിരുന്നുവെന്ന് ബിഗ്ബി പറഞ്ഞു.
കാഡ്ബറി ചോക്ലേറ്റില്‍ പുഴുക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആ പരസ്യത്തില്‍ അഭിനയിക്കാന്‍ അവര്‍ എന്നെ സമീപിച്ചിരുന്നു. കാഡ്ബറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് മുന്‍പ് തന്നെ ഇതിന്റെ നിര്മ്മാണരീതിയെപ്പറ്റി ഞാന്‍ സ്വയം ചെന്ന് വിലയിരുത്തിയിരുന്നു. ഏതെങ്കിലും ഒരു ഉല്‍പ്പന്നം നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ ആ ഉല്‍പ്പന്നം നിര്ത്തലാക്കേണ്ടതാണെന്ന അമിതാഭ് വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു മാധുരു ദീക്ഷിത്തിന്റെ പ്രതികരണം. താന്‍ മാഗ്ഗി നിര്‍മ്മാതക്കളായ നെസ്ലേ അതികൃതരുമായി ചര്‍ച്ച നടത്തിയെന്നും. മാഗ്ഗി നിര്‍മ്മാണത്തില്‍ ഒരു തരത്തിലുള്ള ഗുണമേന്മാകുറവും ഇല്ലെന്ന് അവര്‍ ഉറപ്പു നല്‍കിയെന്നും മാധുരി ട്വീറ്ററില്‍ കുറിച്ചു. 48 വയസുകാരിയായ മാധുരിയോട് നെസ്വേ ഇറക്കുന്ന 2 മിനുട്ട്കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മാ വ്യക്തമാകുവാന്‍ ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിസിസ്ട്രേഷനാണ് നോട്ടീസ് അയച്ചത്. മാഗ്ഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരി 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നായിരുന്നു നോട്ടീസ്.
മാഗി ന്യൂഡില്‍സ് പരസ്യത്തിലൂടെ ആളുകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി താരങ്ങളായ അമിതാബച്ചിനും പ്രീതി സിന്റ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഫുഡ് സെയ്ഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നെസ്ലെ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
മാഗിയില്‍ അപകടകരമായ അളവില്‍ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ നിയമനടപടികളുമായി എഫ്ഡിഎ നീങ്ങുന്നത്. മാഗിയില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുപിയില്‍ നിന്നും ന്യൂഡില്‍സ് പാക്കറ്റുകള്‍ പിന്‍വലിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha