സിക്കിമിൽ ഇന്ത്യ ചൈന ഏറ്റുമുട്ടൽ ; ചൈനീസ് സൈനികരുടെ ആ കുതന്ത്രത്തെ ഇന്ത്യൻ സൈന്യം തകർത്തു; ചൈനീസ് സൈനികർക്ക് പരുക്ക്
അതിർത്തി പ്രശ്നങ്ങൾ ഉടനെയൊന്നും തീരുന്ന ലക്ഷണങ്ങൾ അല്ല കാണുന്നത്.. പുതിയ റിപ്പോർട്ടുകൾ അത്യന്തം വേദനാജനകവും ഞെട്ടിപ്പിക്കുന്നതാണ്.. അതിർത്തിയിൽ സംഘർഷങ്ങൾ ഒഴിയുന്ന സാഹചര്യമില്ല... വീണ്ടും അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നടന്നു എന്ന് വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്... ചൈന തങ്ങളുടെ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നില്ല എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുകയാണ്.... സിക്കിമിലെ ഏറ്റുമുട്ടൽ നടന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്... മൂന്നു ദിവസം മുൻപായിരുന്നു സിക്കിമിൽ ഏറ്റുമുട്ടൽ നടന്നത്... ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇരു വിഭാഗക്കാർക്കും പരിക്കുകൾ പറ്റി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. 20 ചൈനീസ് സൈനികർക്ക് പരിക്ക് പറ്റി എന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.. മാത്രമല്ല ഇന്ത്യയിലെ നാല് സൈനികർക്കും പരിക്കുപറ്റി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു...
അതിർത്തിയിലെ പ്രശ്നങ്ങൾ അശാന്തം ആകാതെ തുടരുന്നു എന്ന് സൂചിപ്പിക്കുകയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. നിലവിലുള്ള സമാധാന അന്തരീക്ഷത്തെ മാറ്റിമറിയ്ക്കാനുള്ള ചൈനീസ് സൈനികരുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ സൈന്യം തടയിടുകയായിരുന്നു . സംഘർഷത്തിൽ ചൈനയുടെ 20 പട്ടാളക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുൻപായിരുന്നു സംഘർഷം നടന്നതെന്നാണ് റിപ്പോർട്ട്.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചൈനീസ് സൈനികർ . പക്ഷേ ഇന്ത്യൻ സൈനികർ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയും ചെയ്തു . സംഘർഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് . ഇതിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടയുകയും അടിച്ചോടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ജനുവരി 22 ലേതെന്നാണ് സൂചന.
https://www.facebook.com/Malayalivartha