ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും...ലഫ്റ്റനന്റ് കമാന്‍ഡര്‍ കേണല്‍ അബു മുഹമ്മദ് ഷഹിനൂര്‍ ഷാവോണിന്റെ നേതൃത്വത്തില്‍ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്

ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും. ലഫ്റ്റനന്റ് കമാന്‍ഡര്‍ കേണല്‍ അബു മുഹമ്മദ് ഷഹിനൂര്‍ ഷാവോണിന്റെ നേതൃത്വത്തില്‍ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്.
ബംഗ്ലാദേശ് സേനയിലെ നാവിക, വ്യോമസേനകളെ പ്രതിനിധികരിച്ച് ലഫ്റ്റനന്റ് ഫര്‍ഹാന്‍ ഇശ്‌റാഖും ഫ്‌ലൈറ്റ് ലഫ്റ്റനന്റ് സിബാത് റഹ്മാനും പരേഡിന്റെ ഭാഗമായി. ഈസ്റ്റ് ബംഗാള്‍ റെജിമെന്റിലെ 1, 2, 3, 4, 8, 9, 10, 11 യൂനിറ്റുകളും ഫീല്‍ഡ് ആര്‍ട്ടിലറി റെജിമെന്റിലെ 1, 2, 3 യൂനിറ്റുകളുമാണ് അണിനിരന്നത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ വിരമൃത്യുവരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രത്യേക 'റെഡ് കോളര്‍' സേനാംഗങ്ങള്‍ ധരിച്ചിട്ടുണ്ട്. സൈനിക ബാന്റും പരേഡിന്റെ ഭാഗമായി.
ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ പരേഡിന് മുമ്പായാണ് ബംഗ്ലാദേശ് സേനയുടെ മാര്‍ച്ച് പാസ്റ്റ് നടന്നത്. മൂന്നാം തവണയാണ് ഒരു വിദേശ രാജ്യത്തിന്റെ സേന ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാവുന്നത്. 2016ല്‍ ഫ്രാന്‍സും 2017ല്‍ യു.എ.ഇയും പങ്കെടുത്തിരുന്നു.
പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് മുക്തമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സൈന്യത്തെ കൂടി ഉള്‍പ്പെടുത്തിയത്. 1971ല്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതില്‍ ഇന്ത്യ മുഖ്യപങ്ക് വഹിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























