റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം; ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും കരുത്തും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍; രാജ്പഥിന് മുകളിലൂടെ റാഫേലും കൂട്ടിന് തേജസും സുഖോയിയും; ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി; 'സ്വാമിയേ ശരണമയ്യപ്പാ' യുദ്ധകാഹളം ഉയര്‍ന്നു

രാജ്യത്തിന്റെ ശക്തിയും കരുത്തും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടി ഇന്ത്യ. രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക്ക് ദിന പരേഡിന് രാജ്യ തലസ്ഥാനത്ത് വര്‍ണാഭമായ തുടക്കം. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തില്‍ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. രാജ്പഥില്‍ വിവിധ സേന വിഭാഗങ്ങളുടെ പരേഡ് നടന്നു.
ഇത്തവണത്തെ റിപ്ലബ്ലിക് ദിനാഘോഷ ചടങ്ങള്‍ നടന്നത് മുഖ്യാതിഥിയില്ലാതെയാണ്. അതെ സമയം റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും. ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരായ രാജ്യത്തിന്റെ വിജയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിന്റെ ആഘോഷവും പരേഡിനിടെയുണ്ടായി. ഇതിനുപുറമെ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പരേഡില്‍ പങ്കെടുത്ത 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. 15ന് ഡല്‍ഹിയില്‍ നടന്ന കരസേനാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡിലും ബ്രഹ്മോസിന്റെ കാഹളം 'സ്വാമിയേ ശരണമയ്യപ്പാ' തന്നെയായിരുന്നു. ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉള്‍പ്പെടുത്തിയത്.
ഇന്ത്യയുടെ സൈനിക ശേഷി വിളിച്ചോതുന്നതായിരുന്നു പരഡേിന്റെ ആദ്യഘട്ടം, കരസേനയുടെ പ്രധാന യുദ്ധ ടാങ്കര്‍ ടി 90 ഭീഷ്മ, ബ്രഹ്മോസ് മിസൈല്‍, എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി. 36 റാഫേല്‍ വിമാനങ്ങളില്‍ എട്ടെണ്ണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ഇന്ത്യയുടെ സൈനിക ശേഷിയുടെ വാര്‍ഷിക പ്രദര്‍ശനത്തില്‍ ടി -90 ടാങ്കുകള്‍, സാംവിജയ് ഇലക്ട്രോണിക് യുദ്ധ സംവിധാനം, സുഖോയ് -30 എം കെ ഐ യുദ്ധവിമാനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. മൊത്തം 38 ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്‌ലൈ-പാസ്റ്റിലുണ്ടായിരുന്നു. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍ സി എ) തേജസ്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ധ്രുവസ്ത്ര എന്നിവയും വ്യോമസേന പ്രദര്‍ശിപ്പിച്ചു.
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍ സി എച്ച്), സുഖോയ് -30 എം കെ ഐ യുദ്ധവിമാനം, രോഹിണി റഡാര്‍ എന്നിവയും റിപബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി. ഇന്ത്യന്‍ യുദ്ധസേനയുടെ പ്രധാന യുദ്ധ ടാങ്ക് ടി -90 ഭീമ, യുദ്ധ വാഹനം ബി എം പി- കക ശരത്, ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ മൊബൈല്‍ ഓട്ടോണമസ് ലോഞ്ചര്‍, മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം പിനക, ഇലക്ട്രോണിക് യുദ്ധ സംവിധാനം സാംവിജയ് എന്നിവ പ്രദര്‍ശിപ്പിച്ചു.
https://www.facebook.com/Malayalivartha
























