ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണത്തിനെതിരെ വ്യാജ പ്രചാരണങ്ങളുമായി ചൈന; ആഗോളതലത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ ചൈനയെ പിന്തള്ളി ഇന്ത്യ എത്തിയ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നീക്കം

ലോകത്തെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു വാക്സിൻ നിർമാണത്തിൽ ഇന്ത്യ മികവു പുലർത്തിയത് കിട്ടിയ വാക്സിൻ അയൽ രാജ്യങ്ങൾക്ക് വീതിച്ചു കൊടുക്കുന്നതിലും ഇന്ത്യ പിശുക്ക് കാട്ടിയിട്ടില്ല. ലോകരാഷ്ട്രങ്ങളുടെ സ്നേഹം ഈ പ്രവർത്തിയിലൂടെ നേടിയെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇപ്പോഴും വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ വാക്സിൻ ശുഭകരമാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിനിടയിൽ ചൈന കുത്തിത്തിരുമ്പുമായി വരുന്നുണ്ട്.
ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി ചൈന. ആഗോളതലത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ തദ്ദേശ വാക്‌സിനുകൾക്കെതിരെ ചൈന ആരോപണങ്ങൾ ഉന്നയിക്കുന്നത്. ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസാണ് ഇന്ത്യയുടെ വാക്‌സിൻ മൈത്രിക്കെതിരെ പ്രൊപ്പഗൻഡ ക്യാമ്പെയിൻ നടത്തുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തം വാക്‌സിനിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചേക്കുമെന്നാണ് ചൈന പറഞ്ഞുപരത്തുന്നത്. ഇന്ത്യയിലെ വാക്‌സിനുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ലെന്നും ഗ്ലോബൽ ടൈംസിൽ ആരോപിക്കുന്നു.
ചൈനയിലുള്ള ഇന്ത്യൻ വംശജർ ചൈനീസ് വാക്‌സിനാണ് ഉപയോഗിക്കുന്നതെന്നും അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജനങ്ങൾക്ക് പൂർണ്ണവിശ്വാസമാണെന്നുമാണ് ചൈനയുടെ വിശദീകരണം. എന്നാൽ ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർ പോലും വാക്‌സിൻ കുത്തിവെയ്പ്പ് നടത്താൻ ഭയക്കുന്നു എന്നാണ് ചൈനീസ് മുഖപത്രത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിന്റെ പഠനം പൂർത്തിയായിട്ടില്ലെന്നും ചൈന പറയുന്നു.
https://www.facebook.com/Malayalivartha
























