രാജ്യത്തെ ഇളക്കിമറിച്ച് കർഷകർ; ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ കർഷകർ പ്രതിഷേധത്തിൽ; രാജ്യ തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷ

രാജ്യത്തെ ഇളക്കിമറിച്ച് കർഷകർ . ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ കർഷകർ പ്രതിഷേധത്തിലും സമരത്തിലും ആണ് . പറഞ്ഞതുപോലെ തന്നെ ഇന്നത്തെ ദിവസം കർഷകർ ട്രാക്ക് റാലി തുടങ്ങിക്കഴിഞ്ഞു. ആശങ്കയുടെ മണിക്കൂറുകളിൽ കൂടിയാണ് കടന്നുപോകുന്നത്. കർഷക റാലി തടയുമെന്ന് ആഹ്വാനങ്ങൾ നിലനിൽക്കുവെയാണ് ആശങ്ക തുടരുന്നത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്‌ടർ റാലി ആരംഭിച്ചു. റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം റാലി നടത്താനാണ് അനുമതി നൽകിയിരുന്നത് എങ്കിലും നേരത്തെ നിശ്‌ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. രാജ്യ തലസ്ഥാനമൊട്ടാകെ പൊലീസ് കനത്ത സുരക്ഷയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന അതിർത്തികളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞിട്ടുണ്ട്. അതിനിടെ സിംഗുവിൽ ഒരു വിഭാഗം കർഷകർ ബാരിക്കേഡുകൾ മറികടന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ ഇടിച്ച് തകർക്കുകയായിരുന്നു. പൊലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. നൂറ് കണക്കിന് കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് എത്തുന്നത്. പഞ്ചാബിൽ നിന്ന് കുതിരപ്പടയടക്കം റാലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. അയ്യായിരം ട്രാക്‌ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി.എന്നാൽ ഒരു ലക്ഷം ട്രാക്‌ടറുകൾ റാലിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് കർഷകരുടെ അവകാശവാദം. റാലിയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് കർഷകർ ഒഴുകിയെത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാന്‍ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ കർഷക സംഘടനകളും പൊലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും തുടക്കത്തിലെ അതെല്ലാം പാളുന്ന കാഴ്‌ചയാണ് ഡൽഹിയിൽ നിന്ന് കാണാൻ കഴിയുന്നത്.
ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്‌ടറുകൾ ഒരേസമയം റാലി നടത്തുന്നത്. ഡൽഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് റാലിയിൽ അണിചേരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ഒരു ട്രാക്ടറിൽ നാല് ആളുകളിൽ കൂടുതൽ ഉണ്ടാകില്ല.
ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. റാലിയുടെ ഭാഗമായി പൊലീസിനൊപ്പം ഏകോപനത്തിന് 2500-ൽ അധികം വോളണ്ടിയർമ്മാരെ കർഷകർ തന്നെ നിയോഗിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള ഈ പ്രതിഷേധം ഇന്ന് 61-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ട്രാക്ടർ റാലിക്കായി ഡൽഹിയിലേക്ക് അതിർത്തിയിലേക്ക് എത്തുന്നത്. അതേ സമയം ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ട്രാക്ടർ റാലി തടയാൻ ട്രാക്ടറകൾ പിടിച്ചെടുത്ത് കർണാടക പൊലീസ്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മഹാരാജ കോളജ് മൈതാനത്ത് പ്രതിഷേധിക്കാനെത്തിയ ട്രാക്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്. ദേശിയപാതയിലൂടെ ബെംഗളൂരുവിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ പിടിച്ചെടുത്ത് ഉടമകളെ തിരിച്ചയച്ചു. കോലാർ ജില്ലയിൽ നിന്ന് എത്തുന്ന ട്രാക്ടറുകളെയും കർഷകരെയും തടയുന്നതിനായി ബെംഗളൂരുവിലെ ഗ്രാമീണ ജില്ലയായ ഹൊസാകോട്ടിലെ ടോളിന് സമീപത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























