രാജ്യത്തിന്റെ സൈനിക കരുത്തും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്.... കേരളത്തിന്റെ കയര്‍ ദൃശ്യം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കി, ലഡാക്കില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തോടെയാണ് ടാബ്ലോകളുടെ പ്രദര്‍ശനം ആരംഭിച്ചത്, തെയ്യവും കയര്‍ നിര്‍മ്മാണവും നാളികേരവും ഉള്‍പ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം

രാജ്യത്തിന്റെ സൈനിക കരുത്തും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രത്യേക അംഗരക്ഷക സേനയുടെ അകമ്ബടിയോടെ രാജ്പഥിലെത്തി ദേശീയ പതാക ഉയര്‍ത്തി. മുഖ്യതിഥിയില്ലാതെയായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍.
50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രത്യേക വീഡിയോ സന്ദേശത്തില്‍ ആശംസകള്‍ അറിയിച്ചു. കോവിഡ് മൂലമാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. രാവിലെ പത്തോടെ പരേഡ് ആരംഭിച്ചു. ലെഫ്‌നന്റ് ജനറല്‍ വിജയ് കുമാര്‍ മിസ്രയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിനെ നയിച്ചത്.
ബ്രഹ്മോസ്, ടി 90 ഭീഷ്മ ടാങ്ക്. ഷില്‍ക്ക വെപ്പണ്‍ സിസ്റ്റം, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റ് എന്നിങ്ങനെ കരസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിനപരേഡിന്റെ ചരിത്രത്തിലാദ്യമായി ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാളായ ഫ്‌ലൈറ്റ് ലെഫ്‌നെന്റ് ഭാവന കാന്തും പരേഡില്‍ വായുസേനയെ പ്രതിനിധീകരിച്ചു.
140 എയര്‍ ഡിഫന്‍സ് രെജിമെന്റിന്റെ ഭാഗമായ ക്യാപ്റ്റന്‍ പ്രീതി ചൗധരി ഷില്‍ക്ക വെപ്പണ്‍ സിസ്റ്റം പ്രദര്‍ശിപ്പിച്ച സംഘത്തെ നയിച്ചു. പുതുതായി സേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമാനം പറത്തിക്കൊണ്ടായിരുന്നു പരേഡ് അവസാനം കുറിച്ചത്.
32 നിശ്ചലദൃശ്യങ്ങളാണ് പരേഡില്‍ അണിനിരന്നത്. അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയുമായാണ് ഉത്തര്‍പ്രദേശ് പരേഡിനെത്തിയത്.
കേരളത്തിന്റെ കയര്‍ ദൃശ്യം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കി. ലഡാക്കില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തോടെയാണ് ടാബ്ലോകളുടെ പ്രദര്‍ശനം ആരംഭിച്ചത്. തെയ്യവും കയര്‍ നിര്‍മ്മാണവും നാളികേരവും ഉള്‍പ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം.
"
https://www.facebook.com/Malayalivartha
























