കര്‍ഷക പ്രക്ഷോഭം കലാപത്തിലേക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു; ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭത്തിന്റെയും തെരുവ് യുദ്ധത്തിന്റെയും സംഘര്‍ഷ ഭരിതമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. നിലവിലെ സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് യോഗം വിളിക്കുന്നത്.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ച് കലാപത്തിലാണ് അവസാനിച്ചത് . ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞത് .കേന്ദ്രസേനയും അര്‍ധസൈനികരും പ്രക്ഷോപകരെ നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതെ സമയം ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. ഉത്തരഖാണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് വാദം.
ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്ബടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു.
കര്‍ഷകരല്ലാത്ത പ്രതിഷേക്കാര്‍ കൂടുതലായി ഡല്‍ഹി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം തടയലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതേസമയം, സമരക്കാര്‍ സിംഘു അതിര്‍ത്തിയിലേക്ക് തന്നെ പോകണമെന്നും അവിടെ സമരം തുടരുണമെന്നും കര്‍ഷക യൂണിയനുകള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha