ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കോവിഡ് 153 പേര്‍ക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും മഹരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന്
രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും മഹരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന്. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ രാജ്യത്തെ 147 ജില്ലകളിലാണ് പുതിയ കേവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ 18 ജില്ലകളിലും കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ആറ് ജില്ലകളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 2,013,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 899,932 പേര്‍ക്കുമാണ് ഇതവരെ കോവിഡ് സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 11,666 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 10,701,193 ആയി ഉയര്‍ന്നു. 1,53,847 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് 1,73,740 രോഗികള്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha