പ്രതിഷേധ റാലിക്കിടെ ട്രാക്ടര്‍ കയറി രണ്ട് സ്ത്രീകള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
പ്രതിഷേധ റാലിക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ കയറി രണ്ട് സ്ത്രീകള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ രണ്ട് സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോയവരാണ് അപകടത്തില്‍ മരിച്ചത്. പ്രതിഷേധ പന്തലിലേക്ക് കുടിവെള്ള ടാങ്കുമായി പോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരും സ്ത്രീകളാണ്. ഇവരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ട്രാക്ടര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ അറിയില്ലെന്നും ലൈസന്‍സ് ഇല്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha