വാക്സിന് മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരം ശ്രീലങ്ക ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ലക്ഷം കോവിഡ് വാക്സിന് സ്വീകരിച്ചു
ഇന്ത്യയുടെ കോവിഡ് വാക്സിന് സ്വീകരിച്ച് ശ്രീലങ്ക. വാക്സിന് മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ വാക്സിന് എത്തിച്ചത്. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇന്ത്യന്‍ വാക്സിനുകള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് രാജപക്സെ നേരിട്ട് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. 42 ബോക്സുകളിലാണ് വാക്സിന് എത്തിയത്. 'ബുദ്ധന് ആദ്യമായി ലങ്കയില്‍ എത്തിയ ദിനമാണിന്ന്. അനുഗ്രഹീതമായ ഈ ദിനത്തിലാണ് 500,000 ഡോസ് കോവിഷീല്‍ഡ് വാക്സിനുകളുടെ വരവ്. വിശുദ്ധ ഗംഗരാമയ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ' ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്ററില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha