സമരം നടത്തുന്ന കര്‍ഷകരോട് വേദി ഒഴിയാന്‍ ആവശ്യപ്പെട്ട് പൊലീസ്; പോലീസ് നടപടി ജില്ലാ കലക്ടറുടെ ഉത്തരവിന് പിന്നാലെ; പ്രദേശത്ത് സംഘര്‍ഷ സാധ്യത
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരം നടത്തുന്ന കര്‍ഷകരോട് വേദി ഒഴിയാന്‍ ആവശ്യപ്പെട്ട് പൊലീസ്. സമരവേദി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിയായ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. കൂടുതല്‍ കര്‍ഷകരോട് സമരവേദിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ സമരവേദി വളഞ്ഞത്. സമരം ചെയ്യുന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha