കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയോ കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുകയോ ആണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ബംഗാള്‍. മൂന്നാ കാര്‍ഷിക നായമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയോ കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുകയോ ആണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചു. അതേസമയം പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ജസ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്കരിച്ചു.
കേരളം, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
https://www.facebook.com/Malayalivartha