കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; സമരവേദിയില്‍ നിന്ന് കർഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയും രംഗത്തിറങ്ങി; സമരപ്പന്തലില്‍ എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ പൊലീസ് ആയിരിക്കുമെന്ന്കര്ഷകനേതാവ് രാകേഷ് ടിക്കായത്ത്
കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍, ഗാസിപ്പൂരിലെ സമരവേദിയില്‍ നിന്ന് കല്കരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെയും രംഗത്തിറക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ഒരുക്കി. സമരവേദി രാത്രി 11ന് മുമ്ബ് ഒഴിയണമെന്ന് പൊലീസ് നല്കിയ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞതോടെയാണ് കര്‍ശന നിലപാടുമായി പൊലീസ് രംഗത്തെത്തിയത്. അതേസമയം സമരവേദിയില്‍ തന്നെ തുടരുമെന്നാണ് കര്‍ഷകര്‍ പ്രതികരിച്ചിരിക്കുന്നത്. സമരപ്പന്തലില്‍ എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ പൊലീസ് ആയിരിക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha