റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തര്‍പ്രദേശിന്.... രണ്ടും മൂന്നും സ്ഥാനങ്ങള്‍ ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക്
റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തര്‍പ്രദേശിന്. 'അയോധ്യ: : ഉത്തര്‍പ്രദേശിന്റെ സാംസ്കാരികപൈതൃകം' എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ 2,3 സ്ഥാനങ്ങള്‍ നേടി.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നു 17 ദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയില്‍നിന്ന് ഒന്‍പതും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ആറും ഉള്‍പ്പെടെ 32 നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി പരേഡില്‍ പങ്കെടുത്തത്.
വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ 'സ്വാശ്രയ ഭാരത പ്രചാരണം: കോവിഡ്' എന്ന വിഷയത്തില്‍ ജൈവസാങ്കേതികവിദ്യാ വകുപ്പു തയ്യാറാക്കിയ ദൃശ്യത്തിനാണു പുരസ്കാരം.
"
https://www.facebook.com/Malayalivartha