ഇരുപാർട്ടികളും നിലനിൽപിനുള്ള പോരാട്ടത്തിൽ ... ബംഗാളിൽ കൈ കൊടുത്ത് സി പി എമ്മും കോൺഗ്രസ്സും

തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാര്‍ ബിജെപിയും ബിജെപിയെ ചെറുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും മൂന്നാം ചേരിയില്‍ സഖ്യം ചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ കീരിയും പാമ്പും. ബാംഗാളില്‍ ഭായി ഭായി എന്ന മട്ടിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ബംഗാള്‍ രാഷ്ട്രീയത്തില്‍ എന്തു ചലനമുണ്ടാക്കുമെന്ന കണ്ടറിയണം.
പശ്ചിമ ബംഗാളില്‍ കാലം എഴുതി തള്ളിയ രണ്ടു പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഎമ്മും. രണ്ടു പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് ഭരണം ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ സിപിഎം നിലംപരിശാക്കി കാല്‍നൂറ്റാണ്ട് ഭരണം നടത്തി. കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞ മമത ബാനര്‍ജി കളത്തിലിറങ്ങി സിപിഎമ്മിനെ വെട്ടിനിരത്തി ഭരണം പിടിച്ചു. ഒതു പതിറ്റാണ്ട് ബംഗാള്‍ അടക്കി വാണ മമതയെ ബിജെപി മൂന്നു വര്‍ഷമായി ഞെരുക്കുകയും മെരുക്കുകയുമാണ്.
ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേയനെയും വിലാസം നിലനിറുത്താന്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും കൈകോര്‍ത്തിരിക്കുന്നു. രണ്ടും പാര്‍ട്ടികളും രണ്ടക്കം കടക്കാനുള്ള ആഗ്രഹത്തിലാണ് പരസ്പര വീട്ടുവീഴ്ചയോടെ സഹകരണ മുന്നണിയായിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്ന സീറ്റുകളില്‍ 193 എണ്ണത്തില്‍ ധാരണയായിരിക്കുന്നു. 101 സീറ്റില്‍ എല്‍ഡിഎഫും 92 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള 101 സീറ്റുകളില്‍ ധാരണയായിട്ടില്ല. ഈ സീറ്റുകളില്‍ അടുത്തയാഴ്ച ധാരണയുണ്ടാക്കി പ്രചാരണം തുടങ്ങനാണ് തീരുമാനം. അടുത്ത വീതംവയ്പില്‍ കോണ്‍ഗ്രസിന് 48 ഉം എല്‍ഡിഎഫിന് 68 ഉം സീറ്റ് ലഭിക്കാനാണ് സാധ്യത. ആകെ 294 സീറ്റുകളിലേക്കാണ് മത്സരം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം കാഴ്ചവെക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ ഉറച്ച പ്രഖ്യാപനം. 2016ലും കോണ്‍ഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചെങ്കിലും പ്രതീക്ഷിത വിജയമുണ്ടായില്ല.
2016ല്‍ കോണ്‍ഗ്രസ് 44 സീറ്റിലും എല്‍ഡിഎഫ് 33 സീറ്റിലുമാണ് വിജയിച്ചത്.ഇത്തവണ ബംഗാളിലെ രാഷ്ട്രീയ സമവാക്യത്തില്‍ മാറ്റം വന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി തൃണമൂലിന് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. 200ലധികം സീറ്റ് നേടി ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ബിജെപിയും തൃണമൂലും വോട്ടുകള്‍ ചിതറിക്കുമ്പോള്‍ ത്രികോണ സാഹചര്യം സംജാതമായി കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും നേട്ടമുണ്ടാകുമെന്ന് ഇവരുടെ കണക്കുകൂട്ടല്‍.
സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി ബി.ജെ.പി ഉയര്‍ന്നുവന്നതോടെ നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിച്ച് മത്സരമാണ് നടക്കുന്നത്. എങ്കിലും ആര് അധികാരത്തിലെത്തുമെന്ന് തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ്-ഇടതുസഖ്യത്തിന്റെ പ്രകടനം നിര്‍ണായകമായേക്കാം.
കേരളത്തിലെത്തി കോണ്‍ഗ്രസിനെതിരെ സിപിഎമ്മിനായി വോട്ടുതേടുന്ന പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ബംഗാളിലെത്തി കോണ്‍ഗ്രസിന് വോട്ടു ചോദിക്കുന്ന വിരോധാഭാസമാണ് സംജാതമാകുന്നത്.
"
https://www.facebook.com/Malayalivartha


























