കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും. സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ഷക സമരത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍ രംഗത്തെത്തിയത്. കുടിവെള്ളം, ശൗചാലയം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി അറിയിച്ചു.
കര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ആംആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നു. സംയുക്ത പ്രതിപക്ഷത്തിന്റെ ഒപ്പമല്ലെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മിയും ബഹിഷ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























