പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാന്‍ ഇരുട്ടത്തിരുന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും രാജ്യദ്രോഹമാണ്; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍. ശശി തരൂർ , മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് , മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു . ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നോയിഡ സെക്ടര്‍ -20 പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍പിത് മിശ്ര എന്നയാളാണ് പരാതിക്കാരന്‍. 11 വകുപ്പുകളാണ് തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍. ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും കേസെടുത്ത് അകത്തിടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ ഈക്കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം………………………….
രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ ആയുധങ്ങളുമായി ഒരു ജനക്കൂട്ടത്തെ, പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാന്‍ ഇരുട്ടത്തിരുന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും രാജ്യദ്രോഹമാണ്. കേസെടുക്കും. അകത്തിടും.
https://www.facebook.com/Malayalivartha


























