ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നു

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട് കാറുകളിലൊന്നിലാണ് സ്‌ഫോടനമുണ്ടായത് എന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആളാപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹി അബ്ദുള്‍ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
സ്‌ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. അഗ്‌നിശമന സേനാവിഭാഗത്തിന്റെ യൂണിറ്റുകളും സ്‌ഫോടനസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























