ബലാത്സംഗ ശ്രമം എതിര്‍ത്ത അമ്മായിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

ബലാത്സംഗ ശ്രമം എതിര്‍ത്ത അമ്മായിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. മീററ്റിലെ ജാനി ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ബലാത്സംഗ ശ്രമം ചെറുത്തതും മോശമായി പെരുമാറിയത് വീട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മോഷ്ടാക്കളാകാം ഇതിന് പിന്നിലെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ യുവാവിന്റെ കൈയില്‍ മുറിവിന്റെ പാടും ചെരുപ്പില്‍ രക്തക്കറയും കണ്ടു സംശയം തോന്നിയ ബന്ധുക്കള്‍പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ മല്‍പ്പിടിത്തം ഉണ്ടായതായി പൊലീസ് പറയുന്നു. ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് നിരവധി തവണ സ്ത്രീയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























