വഴി ചോദിക്കാനെന്ന വ്യാജേന 21കാരിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തി യുവാവ്

വഴി ചോദിക്കാനെന്ന വ്യാജേന യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. 21 വയസുള്ള നിയമവിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. അഹമ്മദാബാദിന് അടുത്തുള്ള നവ് രംഗ്പുര മേഖലയില്‍ വെച്ചാണ് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് വിദ്യാര്‍ത്ഥിനിക്ക് മുമ്ബാകെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഉസ്മാന്‍പുര മേഖലയിലെ താമസക്കാരനായ ചിരാഗ് ഭാടിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നവ് രംഗ് പുര മേഖലയില്‍ എത്തിയ യുവാവ് വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയുടെ സമീപത്ത് എത്തുകയായിരുന്നു. സ്‌കൂട്ടറില്‍ ആയിരുന്നു ഇയാള്‍ എത്തിയത്. നവ് രംഗ് പുരയിലെ സാംവേദ് ആശുപത്രിക്ക് സമീപം വച്ച് വിദ്യാര്‍ത്ഥിനിക്ക് അടുത്ത് ഇയാള്‍ സ്‌കൂട്ടര്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് വഴി ചോദിച്ചു. വിദ്യാര്‍ത്ഥിനി ഇയാള്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാല്‍, ഈ സമയത്ത് പാന്റിന്റെ സിബ് അഴിച്ച യുവാവ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തെക്കുറിച്ച് മോശമായി പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചു. ഈ സമയത്ത് യുവാവ് സ്‌കൂട്ടറില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വനിത പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പ്രതിക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. നവ് രംഗ്പുര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം നടന്നത് എന്നതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നവ് രംഗ്പുര പൊലീസിനോട് ആവശ്യപ്പെട്ടു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ നവ് രംഗ്പുര പൊലീസ് തിരിച്ചറിയുകയും ഉസ്മാന്‍പുര മേഖലയിലെ ഇയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യ ഗര്‍ഭിണിയായതാണ് ഇങ്ങനെ ഒരു നാണംകെട്ട കാര്യം ചെയ്യാന്‍ കാരണമെന്ന് പ്രതി വ്യക്തമാക്കി. തന്റെ ഭാര്യ ഗര്‍ഭിണി ആയതിനാല്‍ കഴിഞ്ഞ മൂന്നു മാസമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാടി പറഞ്ഞു. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കാര്യം താന്‍ ചെയ്തതെന്നും പ്രതിയായ യുവാവ് പറഞ്ഞതായി നവ് രംഗ്പുര പൊലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
https://www.facebook.com/Malayalivartha


























