ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം..... ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ശക്തമാക്കി

ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ശക്തമാക്കി. ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്‍വേ സ്റ്റേഷന്‍ കൂടാതെ വിമാനത്താവളം നഗരത്തിലെ പ്രധാനഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുംബൈ പോലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.
സെന്‍ട്രല്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍ എംബസിക്ക് സമീപത്തെ നടപ്പാതയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സ്‌ഫോടനത്തില്‍ നാലോ അഞ്ചോ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ തുടര്‍ന്നു അബ്ദുള്‍ കലാം റോഡ് പോലീസ് വളഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.
"
https://www.facebook.com/Malayalivartha


























