ട്രാക്ടര്‍ റാലിക്കിടെ കര്ഷകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ചു; ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരധരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്

ട്രാക്ടര്‍ റാലിയില്‍ കര്ഷകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരധരാജനെതിരെയും കേസ്. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് കേസെടുത്തത്. ഐപിസി 153 -ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മരിച്ച കര്‍ഷകന്റെ ബന്ധുക്കള്‍ പറയുന്നതാണ് വാര്‍ത്തയായി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച നവരീത് സിംഗിന്റെ ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ മുറിവുകള്‍ കണ്ടെത്തിയതായി കുടുംബം പറയുന്നു. ട്രാക്ടര്‍ മറിഞ്ഞല്ല നവരീത് സിംഗ് മരിച്ചതെന്നും പോലീസ് വെടിവയ്പിലാണെന്നും കുടുംബം പറയുന്നു. ഈ വാര്‍ത്തയാണ് വരധരാജന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























