ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന യുവതി നല്‍കിയ ഹര്‍ജിയിൽ പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് കൈത്താങ്ങായാണ് സര്‍ക്കാര്‍ കുടുംബ പെന്‍ഷന്‍ നല്‍കുന്നത്. ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും ഇത് നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന ബാല്‍ജീത് കൗര്‍ എന്ന യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2008ല്‍ യുവതിയുടെ ഭര്‍ത്താവ് മരിക്കുകയായിരുന്നു. എന്നാലിത് കൊലപാതകമാണെന്ന് തെളിയുന്നത് 2009ലാണ്. തുടര്‍ന്ന് കുറ്റക്കാരിയെന്ന് തെളിഞ്ഞ ഭാര്യ ബാല്‍ജീത് കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ജയിലില്‍ ആയതോടെ കുടുംബ പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. പെന്‍ഷന്‍ റൂള്‍ 1972 പ്രകാരം ഭാര്യ പെന്‍ഷന് അര്‍ഹയാണെന്നും യുവതിയുടെ പുനര്‍വിവാഹം കഴിയുന്നത് വരെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും ബാല്‍ജീതിന് നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























