കേന്ദ്ര ബജറ്റില്‍ പൊളിക്കല്‍ നയം; ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദമാവുകയുമെന്ന ലക്ഷ്യത്തോടെ പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുക്കാൻ നയം, ഇരുപതു വര്‍ഷം കഴിയുമ്പോള്‍ വാഹനം ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം

പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായിപൊളിക്കല്‍ നയം പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്. ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദമാവുകയുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിനയം പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം പുതിയ നയം അനുസരിച്ച് വ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇരുപതു വര്‍ഷം കഴിയുമ്ബോള്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. വാണിജ്യ വാഹനങ്ങള്‍ പതിനഞ്ചു വര്‍ഷം കഴിയുമ്പോഴാണ് ടെസ്റ്റ് നടത്തേണ്ടത് എന്നതാണ്.
അതോടൊപ്പം തന്നെ വാഹനം പൊളിക്കല്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള, സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്ന, വാഹനങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു ഗഡ്കരിയുടെ അന്നത്തെ പ്രഖ്യാപനം. 2022 ഏപ്രില്‍ ഒന്നു മുതലാണ് ഇതു നടപ്പാക്കുകയെന്നും ഗ്ഡകരി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























