പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും; ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍, പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവര്‍ക്ക് ആദായ നികുതി ഒഴിവാക്കും

പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതാണ്. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ് എന്നതാണ്.
അതായത് പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവര്‍ക്ക് ആദായ നികുതി ഒഴിവാക്കുകയും ചെയ്യും. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കുന്നതാണ്. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ഇതോടൊപ്പം തന്നെ ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























