തീകായുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം! യുവതി തടഞ്ഞതോടെ സഹിക്കാനായില്ല; ലൈംഗീക അതിക്രമം തടഞ്ഞ യുവതിയുടെ കൈക്കുഞ്ഞിനെ തീയിലേയ്ക്ക് എറിഞ്ഞ് ക്രൂരത... പിന്നാലെ സംഭവിച്ചത്; നടുക്കം വിട്ടുമാറാതെ നാട്ടുകാർ

ലൈംഗിക അതിക്രമം തടഞ്ഞ യുവതിയുടെ കൈക്കുഞ്ഞിനെ തീയിലേയ്ക്ക് എറിഞ്ഞ് ക്രൂരത. തീകായുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലേയ്ക്ക് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൊക്കാഹന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങി. പ്രതിഷേധിച്ചതില്‍ പ്രകോപിതനായി യുവാവ് കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിയുകയായിരുന്നു.
ലോക്കല്‍ പോലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും സീനിയര്‍ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























