രാജ്യത്ത് 75 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട.... ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല

രാജ്യത്ത് 75 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന് ബജറ്റില്‍ പ്രഖ്യാപനം. പെന്‍ഷന്‍, പലിശ വരുമാനം മാത്രം ഉള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ബജറ്റില്‍ തീരുമാനമായതായി ധനമന്ത്രി അറിയിച്ചു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല
"
https://www.facebook.com/Malayalivartha


























