മകൾക്ക് കിടിലൻ പേരുമായി വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും; പേര് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു

മകളുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ച് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പേര് പറഞ്ഞിരിക്കുന്നത്. 'വാമിക' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
'സ്‌നേഹവും സാന്നിധ്യവും കടപ്പാടും ജീവിത രീതിയാക്കി ഞങ്ങള്‍ ജീവിച്ചു. എന്നാല്‍ ഈ കുഞ്ഞ്, വാമിക അതിനെ പൂര്‍ണമായും പുതിയ തലത്തിലെത്തിച്ചിരിക്കുന്നു . കണ്ണുനീര്‍, ചിരി, സങ്കടം, ആനന്ദം എന്നീ വികാരങ്ങള്‍ ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അനുഭവിക്കുന്നു. ഉറക്കം ബുദ്ധിമുട്ടാണെങ്കിലും ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്ല ഊര്‍ജത്തിനും എല്ലാവര്‍ക്കും നന്ദി'.കഴിഞ്ഞമാസം പതിനൊന്നിനായിരുന്നു ഇരുവര്‍ക്കും പെണ്‍കുട്ടി ജനിച്ചത്. വിരാട് കോഹ്‌ലിയാണ് അച്ഛനായ സന്തോഷം ഇന്‍സ്റ്റയിലൂടെ ആരാധകരെ അറിയിച്ചത്. സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോഹ്‌ലിയും അനുഷ്‌കയും നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























