കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ പാചക വാതക വിതരണ പദ്ധതിയായ 'ഉജ്ജ്വല'യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ബജറ്റവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ പാചക വാതക വിതരണ പദ്ധതിയായ 'ഉജ്ജ്വല'യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ബജറ്റവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിക്കുകയുണ്ടായി . പദ്ധതിയുടെ ആനുകൂല്യം ഒരു കോടി പേര്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപന സമയത്ത് പാചക വാതകമുള്‍പ്പെടെയുള്ള ഇന്ധനവിതരണത്തില്‍ തടസ്സം നേരിട്ടിട്ടില്ലെന്ന കാര്യം നിര്‍മലാ സീതാരാമന്‍ എടുത്തു പറയുകയുണ്ടായി . കൂടാതെ വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍ വഴിയുള്ള പാചകവാതക വിതരണവും നൂറിലധികം ജില്ലകളിലേക്കായി വ്യാപിക്കുമെന്നും അവര്‍ അറിയിക്കുകയുണ്ടായി . വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്തുന്നതിനായി കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കും. അതിനായുള്ള ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ (ടിഎസ്‌ഒ) നിലവില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























