കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടി; കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കും; വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്രബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് . കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടിയാക്കി മാറ്റി . മാത്രമല്ല കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ചെലവഴിക്കുവാൻ ഒരുങ്ങുകയാണ്.
കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ . കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി വകയിരുത്തിയാണ് ബജറ്റ് പ്രഖ്യാപനം നടത്തിയിരിക്കുന്നത് . കാര്‍ഷിക ചന്തകള്‍ക്കായി സഹയാം പ്രഖ്യാപിക്കുകയും ചെയ്തു . ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാൻ ഒരുങ്ങുകയാണ് . ആയിരം മണ്ഡികളെ ദേശീയ കമ്പോളമാക്കി വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില തല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. എപിഎംസികളുടെ നവീകരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു.
കാര്‍ഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായവും പ്രഖ്യാപിച്ചു . ഗോതമ്ബ് സംഭരണത്തിന്റെ പ്രയോജനം 43ലക്ഷം കര്‍ഷകര്‍ക്കുകൂടി ലഭിക്കും. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. നെല്‍ കര്‍ഷരക്കായുള്ള വകയിരുത്തല്‍ 1.72 ലം കോടി രൂപയാക്കി ഉയര്‍ത്തി.43 ലക്ഷം കര്‍ഷകര്‍ക്കായുള്ള താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കി. ഗ്രാമീണ വികസനത്തിന് 40,000 കോടി വകയിരുത്തിയിട്ടുണ്ട്.യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് മോദിസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്നാവശ്യപ്പെട്ടുളള കര്‍ഷകരുടെ സമരം കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ സഹായിക്കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
https://www.facebook.com/Malayalivartha


























