വിദേശ ബ്രാന്‍ഡുകളിലുള്ള മൊബൈല്‍ ഫോണിന്റെ വില കൂടും? തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം

ആത്മ നിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം നടത്തുകയുണ്ടായി. മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കുകയുണ്ടായി.
ആയതിനാൽ തന്നെ വിദേശ ബ്രാന്‍ഡുകളിലുള്ള മൊബൈല്‍ ഫോണിന്റെ വില കൂടുമെന്ന് ഉറപ്പായി കഴിഞ്ഞു. സമാനമായ നിലയില്‍ സോളാര്‍ ഇന്‍വെട്ടറിന്റെയും വിളക്കിന്റെയും വില വര്‍ധിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























