19 വര്‍ഷങ്ങള്‍ക്ക് ശേഷം മുല്ലപ്പെരിയാറില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട്

19 വര്‍ഷങ്ങള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട്. ദീര്‍ഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 1980ല്‍ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്ബി പൊട്ടി വീണ് വന്യമൃഗങ്ങള്‍ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999ല്‍ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതല്‍ മുടക്കി 5.65 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























