കേന്ദ്ര കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിഷേധം വീണ്ടും ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍.... ശനിയാഴ്ച രാജ്യ വ്യാപകമായി വഴിതടയല്‍ സമരം നടത്തും.... ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളിലും കര്‍ഷകര്‍ റോഡ് തടയും

കേന്ദ്ര കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിഷേധം വീണ്ടും ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ശനിയാഴ്ച രാജ്യ വ്യാപകമായി വഴിതടയല്‍ സമരം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളിലും കര്‍ഷകര്‍ റോഡ് തടയും.
അതിനിടെ കര്‍ഷക സമരം ഉയര്‍ത്തി പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് എം.പി ദീപേന്ദര്‍ ഹൂഡ എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ഇന്നലെ ബഡ്ജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നിരവധി റോഡുകള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരുന്നു. ശക്തമായ സന്നാഹവും ഒരുക്കിയിരുന്നു.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ക്ക് ഡല്‍ഹി പൊലീസ് ധനസഹായം പ്രഖ്യാപിച്ചു.
അതീവഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപയും മറ്റ് ഗുരുതര പരിക്കുള്ളവര്‍ക്ക് പതിനായിരം രൂപയുമാണ് ധനസഹായം നല്‍കുക. സംഘര്‍ഷത്തില്‍ 394 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. 30 പൊലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.
44 കേസുകളില്‍ 122 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സുതാര്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നൂറിലേറെ പേരെ കാണാതായെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























