വ്യാജ ബിരുദം: ജിതേന്ദ്ര സിംഗ് തോമറിനെ ചോദ്യം ചെയ്യാനായി ഫൈസാബാദിലേക്ക് കൊണ്ട്‌പോയി

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജി വച്ച ഡല്‍ഹി നിയമ മന്ത്രിയും ആം ആദ്മി നേതാവുമായ ജിതേന്ദ്ര സിംഗ് തോമറിനെ ചോദ്യം ചെയ്യലിനായി ഡല്‍ഹി പൊലീസ് ഉത്തര്‍ പ്രദേശിലെ ഫൈസാബാദിലേക്ക് കൊണ്ടുപോയി. തോമറിന്റെ ബിരുദം യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് സ്ഥിരീകരിക്കാനായി ഇന്നലെ അര്‍ദ്ധരാത്രിയോടെ ട്രെയിനിലാണ് അദ്ദേഹവുമായി പൊലീസുകാര്‍ ഫൈസാബാദിലേക്ക് പോയിരിക്കുന്നത്.
ആര്‍.എം.എല്‍ അവാധ് സര്‍വകലാശാലയില്‍ നിന്നും താന്‍ ബി.എസ്.സിയില്‍ ബിദുദമെടുത്തിട്ടുണ്ടെന്നും അത് യഥാര്‍ത്ഥത്തിലുള്ളതാണെന്നും തോമര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണ്. ബി.ജെ.പിയും കേന്ദ്ര ഗവണ്‍മെന്റും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവര്‍ എ.എ.പി ഗവണ്‍മെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇന്ന് രാവിലെ ലക്‌നൗ റെയില്‍വേ സ്‌റ്റേഷനിലെത്തിയ തോമര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലക്‌നൗവില്‍ നിന്നും തൊമാറിനെ റോഡ് മാര്‍ഗം ഫൈസാബാദിലേക്ക് കൊണ്ടു പോയി. എ.സി.പി പദവിയിലുള്ള ഉദ്യോഗസ്ഥനും മറ്റ് ഏഴ് ഉദ്യോഗസ്ഥരുമാണ് തോമറിനോടൊപ്പം ഉള്ളത്. വ്യാജ ബിരുദത്തെച്ചൊല്ലി അറസ്റ്റിലായ തോമറിനെ കഴിഞ്ഞ ദിവസം കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു. ജാമ്യത്തിനായി തോമര്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























