ആപ്പിനെ വിട്ടൊഴിയാതെ പ്രശ്‌നങ്ങള്‍: സോമനാഥിനെതിരേ പീഡനാരോപണവുമായി ഭാര്യ രംഗത്ത്

കേന്ദ്രസര്‍ക്കാരും ആപ്പും തമ്മിലുള്ള പിടിവലി മൂര്‍ച്ചിക്കുന്നതിനിടെ ആപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പീഡനവാര്‍ത്തയും. ആപ്പിന്റെ ആദ്യ സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതിയാണ് പുതിയ പ്രശ്‌നം. ഭാരതിക്കെതിരെ ഭാര്യ ലിപിക ഗാര്‍ഹികപീഡന കേസു ഫയല്‍ ചെയ്തു. ഡല്‍ഹി വനിതാ കമ്മിഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
വ്യാജ നിയമബിരുദം ചമച്ച കേസില്‍ ഡല്‍ഹി സര്‍ക്കാരിലെ നിയമ ജിതേന്ദര്‍ സിങ് തോമര്‍ രാജിവച്ചിട്ടും ആംആദ്മി പാര്‍ട്ടിക്ക് തലവേദന തീരുന്നില്ല. മൂന്നു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു ജീവിക്കുകയാണെന്നും ഇടയ്ക്ക് സോംനാഥ് ഭാരതി കാണാനെത്താറുണ്ടെന്നും തന്നെയും കുട്ടികളെയും മാനസികമായും ശാരീരികമായും വാചികമായും ഉപദ്രവിക്കുകയാണ് ഭര്‍ത്താവെന്ന് ലിപിക നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പറഞ്ഞു. പരാതിയില്‍ സോംനാഥ് ഭാരതിക്ക് വിശദീകരണം തേടി ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 26ന് മുന്‍പ് വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
ഭര്‍ത്താവില്‍ നിന്നും അദേഹത്തിന്റെ അനുയായികളില്‍നിന്നും തനിക്കും മക്കള്‍ക്കും നേരെ ഭീഷണിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 2010 മുതല്‍ താനും മക്കളും ഭര്‍ത്താവിന്റെ ഉപദ്രവം സഹിച്ചുവരികയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ശാന്തമായി ജീവിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് ലിപിക വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ഈ പീഡനത്തിന് അറുതി വരുത്താനാണ് പരാതി നല്‍കുന്നതെന്നും അവര്‍ അറിയിച്ചു. കേന്ദ്രം ആപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടെയാണ് പുതിയ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























